പയ്യന്നൂര്‍: കാര്‍ഷികമേളയില്‍ പെരിങ്ങോം സി.ആര്‍.പി.എഫ്. ക്യാമ്പിന്റെ പ്രദര്‍ശനത്തില്‍ നൂതനവും വൈവിധ്യവുമായ ആയുധങ്ങള്‍. പൊതുജനങ്ങള്‍ കാണാത്ത നിരവധി ആയുധങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. തോക്കുകളുടെ വൈവിധ്യമാണ് പ്രധാന പ്രത്യേകത.

ലേസര്‍ രശ്മികള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന എക്‌സ് 95, അടുത്തുള്ളവരെ ആക്രമിക്കുന്ന 9 എം.എം., ഇന്ത്യന്‍ നിര്‍മിതമായ 5.56 എം.എം., സെല്‍ഫ് മോഡിങ് റീ ഫില്ലായ 7.62, എ.കെ. 47, എ.കെ. 47 വിത്ത് യുബി ജി എല്‍, 5.56 എം.എം.ലെറ്റ് മെഷീന്‍ ഗണ്‍, 7.62 എം.എം. മെഷീന്‍ ഗണ്‍, 84 എം.എം.റോക്കറ്റ് ലോഞ്ചര്‍, 7.62 മീഡിയം മെഷീന്‍ ഗണ്‍, 50 എം.എം. ഓട്ടോമാറ്റിക് ഗ്രാനഡ്, 51 എം.എം. മോര്‍ടാര്‍ തുടങ്ങിയ ആയുധങ്ങള്‍ ഇതുലുള്‍പ്പെടുന്നു.

സേനയുടെ യൂണിഫോമുകള്‍, വിവിധ കലാവസ്ഥയില്‍ സൈനികര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. പൊതുജനങ്ങളെ ബോധവത്കരിക്കാനും സൈന്യത്തെ അടുത്തറിയാനും പ്രദര്‍ശനത്തിലൂടെ സാധിക്കുമെന്ന് കാര്‍ഷികമേള സന്ദര്‍ശിച്ച ഡി.ഐ.ജി. എം.ജെ.വിജയ് പറഞ്ഞു.