ചില കീടങ്ങള്‍ക്ക് ചില നിറങ്ങളോട് പ്രത്യേക ആകര്‍ഷണമുണ്ട്. ഒരു ആകര്‍ഷണ വസ്തുവും കീടങ്ങളെ കൊല്ലാനുള്ള മറ്റൊരു വസ്തുവുമുണ്ടെങ്കില്‍ മഞ്ഞക്കെണി ഉണ്ടാക്കാം.

മഞ്ഞക്കെണി ഒരുക്കുന്ന വിധം

ഇതിനായി മഞ്ഞപെയിന്റ് അടിച്ച തകര ഷീറ്റിന്റെ പുറത്ത് ആവണക്കെണ്ണ പുരട്ടുക. കീടങ്ങള്‍ കെണിയില്‍ ഒട്ടിപ്പിടിക്കും. ആഴ്ചയിലൊരിക്കല്‍ ആവണക്കെണ്ണ തേച്ചുകൊടുക്കണം. തക്കാളി, വെണ്ട എന്നീ പച്ചക്കറികള്‍ക്ക് ചെടിയുടെ ഉയരത്തിനൊപ്പം മഞ്ഞക്കെണി തയ്യാറാക്കിയ കമ്പ് നാട്ടിക്കൊടുക്കണം. പാവല്‍, പടവലം പോലുള്ള പച്ചക്കറികള്‍ക്ക് കെണി പന്തലില്‍ കെട്ടിത്തൂക്കിക്കൊടുക്കാം.