കോണ്‍ക്രീറ്റ് പട്ടികകള്‍കൊണ്ടും ഇഷ്ടിക ഉപയോഗിച്ചും ഉണ്ടാക്കുന്ന നാലടി വലിപ്പമുള്ള ടാങ്കില്‍ പരിസ്ഥിതിസൗഹൃദമായി കമ്പോസ്റ്റ് തയ്യാറാക്കുന്ന പ്രത്യേക രീതിയാണ് തുമ്പൂര്‍മൂഴി കമ്പോസ്റ്റിങ്. കേരളത്തിലെ പ്രത്യേക കാലാവസ്ഥാസാഹചര്യം പരിഗണിച്ചാണ് ഇതിന് നാലടി വലിപ്പം നല്‍കിയിരിക്കുന്നത്. ടാങ്കിനുള്ളില്‍ ആറിഞ്ച് കനത്തില്‍ ചാണകം നിറയ്ക്കണം. 

ഇതിനുമീതെ ആറിഞ്ച് കനത്തില്‍ കരിയില, ഉണങ്ങിയ പുല്ല്, ഉമി, ചകിരി ഇവയിലേതെങ്കിലും ഇടുക. തുടര്‍ന്ന് ജൈവമാലിന്യം നിക്ഷേപിക്കുക. വീണ്ടും ചാണകം, കരിയില എന്നിവ നിറയ്ക്കുക. ബിന്‍ നിറഞ്ഞ് 90 ദിവസം കഴിയുമ്പോഴേക്കും ദുര്‍ഗന്ധം തെല്ലുമില്ലാത്ത ചായപ്പൊടിപോലെ തരിതരിയായുള്ള ഒന്നാംതരം കമ്പോസ്റ്റ് കിട്ടും. ബിന്നിനുള്ളില്‍ ഊഷ്മാവ് 70-75 സെന്റിഗ്രേഡ് ഉയരുന്നതിനാല്‍ അണുക്കള്‍ മുഴുവന്‍ നശിക്കും. 

ഓക്‌സിജന്റെ സാന്നിധ്യത്തില്‍ കമ്പോസ്റ്റിങ് നടക്കുന്നതിനാല്‍ ദുര്‍ഗന്ധം ലവലേശമില്ല. ഇത് നൈട്രജന്‍ സമൃദ്ധമാണ്. കേരള വെറ്ററിനറി സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൊഫസറായ ഡോ. ഫ്രാന്‍സിസ് സേവ്യറാണ് ഈ കമ്പോസ്റ്റ് നിര്‍മാണവിദ്യയുടെ ഉപജ്ഞാതാവ്. ഉറവിടമാലിന്യസംസ്‌കരണത്തിന് സര്‍ക്കാര്‍വക സാമ്പത്തിക സഹായവും മറ്റും അറിയാന്‍

04712316730/ 2319831 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി. 

ഇമെയില്‍: sanitationkerala@gmail.com