cucumberമുടിക്കോട് ലോക്കല്‍ കണിവെള്ളരി ഇനം കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയിട്ടുണ്ട്

നടുന്ന വിധം

2 അടി വീതിയും നീളവും ഒന്നരയടി താഴ്ചയുമുള്ള കുഴികളില്‍ മേല്‍മണ്ണ്, ചാണകം/കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് ഇളക്കി കുഴികളില്‍ നിറയ്ക്കണം. തടമൊന്നിന് 10 കി.ഗ്രാം ചാണകം, 30 ഗ്രാം കപ്പലണ്ടി പിണ്ണാക്ക്, 60 ഗ്രാം ചാരം, 10 ഗ്രാം എല്ലുപൊടി എന്നിവ രണ്ടോ മൂന്നോ തവണകളായി നല്‍കണം.

ആദ്യം രണ്ടു ദിവസത്തിലൊരിക്കലും പിന്നീട് പൂക്കുമ്പോഴും കായ്ക്കുമ്പോഴും എല്ലാ ദിവസവും നനയ്ക്കണം.

കമ്പുകളും തെങ്ങോലയും ഇട്ടുകൊടുക്കുന്നത് വള്ളി പടരാനും കായ്കള്‍ മണ്ണില്‍ തൊട്ട് കിടന്ന് കേടുവരാതിരിക്കാനും സഹായിക്കും. വിത്ത് പാകി ഏകദേശം 45 ദിവസമാകുമ്പോള്‍ ആദ്യ വിളവെടുക്കാം

5 ദിവസം ഇടവിട്ട് കായ്കള്‍ പറിക്കാം.

(കടപ്പാട്: കേരള കര്‍ഷകന്‍)