വയനാട്: ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി പാടത്ത് കൃഷിചെയ്ത ജൈവനെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവം ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡോളി ജോസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി, എല്‍.പി. എന്നീ സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും നിരവധി വൈദികരും കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി. 

ഭക്ഷ്യസുരക്ഷ, ഭക്ഷ്യസ്വയംപര്യാപ്തത എന്നീ ആശയങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുവാനും 'വിഷമില്ലാത്ത ആഹാരം കാന്‍സറിനെ അകറ്റും' എന്ന സന്ദേശം നല്‍കുവാനുമാണ് കൃഷി നടത്തിയതെന്ന് ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി അധികൃതര്‍ അറിയിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, സിബി തോമസ്, ബിനീഷ് കോട്ടൂര്‍, സിജോ കിഴക്കേടത്ത്, ബിനോയി എള്ളംപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.