നമ്മുടെ ജീവിതത്തിന് പ്രചോദനമാകുന്ന കാര്‍ഷിക മാതൃക തിരഞ്ഞെടുക്കുകയാണ് മാതൃഭൂമി കൃഷിഭൂമി പുരസ്‌കാരം. മികച്ച കര്‍ഷകനെന്നതിനപ്പുറം കാര്‍ഷികജീവിതത്തോട് കാട്ടുന്ന സത്യസന്ധതയും കൃഷിയ്ക്കായുള്ള അര്‍പ്പണവുമാണ് ഇവിടെ പ്രധാനം.

കൃഷിഭൂമിയില്‍ അവതരിപ്പിച്ച പത്ത് കര്‍ഷകരെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വയ്ക്കുകയാണ്. അവരില്‍ നിന്നും പ്രേക്ഷക വോട്ടിന്റെയും വിദഗ്ദ്ധ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ 5 പേരെ തിരഞ്ഞെടുക്കുന്നു. രണ്ടാം ഘട്ടത്തില്‍ അവരില്‍ നിന്നും ഒരു മാതൃകയെ കണ്ടെത്തുന്നു.

മികച്ച കര്‍ഷകനെ കണ്ടെത്താന്‍ മാതൃഭൂമി ഡോട്ട് കോമിന്റെ വായനക്കാര്‍ക്ക് വോട്ട് ചെയ്യാം