ഒരു ലക്ഷം രൂപയുടെ മാതൃഭൂമി ന്യൂസ് കൃഷിഭൂമി പുരസ്‌കാര ജേതാവിനെ ഇന്നറിയാം. മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയ ആറു പേരില്‍ നിന്ന് പ്രേക്ഷകരും വിദഗ്ധരും ചേര്‍ന്നാണ് വിജയിയെ നിശ്ചയിക്കുന്നത്.

പുരസ്‌കാര ജേതാവിനെ കണ്ടെത്താന്‍  മാതൃഭൂമി ഓണ്‍ലൈനിലൂടെയും എസ്.എം.എസ്സിലൂടെയും വാട്ട്‌സാപ്പിലൂടെയുമാണ് പ്രേക്ഷകര്‍ വോട്ട് ചെയ്തത്. പ്രേക്ഷകരുടെ വോട്ടും,  ഹരിത കേരള മിഷന്‍ വൈസ് പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ, വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. എ.അനില്‍ കുമാര്‍ എന്നിവരുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് മികച്ച കര്‍ഷകനെ കണ്ടെത്തുന്നത്.

ഇന്ന് (ചൊവ്വാഴ്ച)  രാത്രി 7.30ന് മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന  പ്രത്യേക പരിപാടിയില്‍ പുരസ്‌കാര ജേതാവിനെ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രഖ്യാപിക്കും. പരിപാടിയില്‍ ആറു കര്‍ഷരും പങ്കെടുക്കും.