കോഴഞ്ചേരി: ദേശീയ ചക്ക ഉത്സവം ഏപ്രില്‍ 29 മുതല്‍ മെയ് ഏഴുവരെ ആറന്മുളയില്‍ നടക്കും. വിജയാനന്ദ വിദ്യാപീഠം സ്‌കൂളില്‍ നടക്കുന്ന ഉത്സവത്തില്‍ മികച്ച കര്‍ഷകരെയും മികച്ച കൃഷി ഉദ്യോഗസ്ഥരെയും ആദരിക്കും. 

കാര്‍ഷികമേഖലയിലെ വിവിധ സെമിനാറുകള്‍, പരിശീലനങ്ങള്‍, ചര്‍ച്ചകള്‍, കാര്‍ഷികവിളകളുടെ പ്രദര്‍ശനങ്ങള്‍, വിവിധ മത്സരങ്ങള്‍ എന്നിവയും നടക്കും. വിവിധയിനം വിളകളുടെ പ്രദര്‍ശനം, മികച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മികച്ചവക്ക് സമ്മാനം നല്‍കും. 

ജില്ലയിലുള്ള മികച്ച കര്‍ഷകന്‍, തെങ്ങ്, പച്ചക്കറി, നെല്ല്, സമ്മിശ്രകൃഷികള്‍, പൂന്തോട്ടം, അടുക്കളത്തോട്ടം എന്നിവയ്ക്കും ജില്ലയിലെ മികച്ച കൃഷി ഓഫീസര്‍, മികച്ച കൃഷി അസി. ഓഫീസര്‍, മികച്ച കൃഷി ഭവന്‍ എന്നിവയും തിരഞ്ഞെടുക്കും. ഇതിലേക്ക് കര്‍ഷകര്‍ അതത് കൃഷിഭവനുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ മെയ് ഒന്നിന് വൈകീട്ട് അഞ്ചിന് നടക്കുന്ന കര്‍ഷകസമ്മേളനത്തില്‍ അവാര്‍ഡ് നല്‍കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എം.അയ്യപ്പന്‍കുട്ടി അറിയിച്ചു. ഫോണ്‍: 9447152522.