മണ്ണയാട്: നെട്ടൂരിലെ ചിറമ്മലില്‍ മത്സ്യനെല്‍ക്കൃഷി സംരംഭവുമായി യുവാക്കള്‍ രംഗത്ത്. കാര്‍ഷികസംസ്‌കാരം വീണ്ടെടുക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുകയും ലക്ഷ്യമിട്ടാണ് അഞ്ച് ഹെക്ടര്‍ സ്ഥലത്ത് നെല്ലും മീനും കൃഷിയൊരുക്കുന്നത്. fish

വലിയകണ്ടം നാച്വറല്‍ ഫാമിന്റെ നേതൃത്വത്തില്‍ നാട്ടുകാരായ എ.കെ.ഷെരീഫ്, പി.നവാസ്, സമീര്‍ പൂവനായി, ഹിറാഷ്, കെ.ഖാലിദ് എന്നിവരാണ് ഇതിന് മുന്‍കൈയെടുത്തത്. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ജലകൃഷി വികസന ഏജന്‍സിയായ അഡാക്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മണ്ണയാട് എല്‍.പി. സ്‌കൂള്‍ പരിസരത്ത് ഞാറുനടീല്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന്‍ അധ്യക്ഷതവഹിച്ചു. ടി.കെ.പ്രേമന്‍, കെ.ശിവദാസന്‍, ബിന്ദ്യ ഭാര്‍ഗവന്‍, ഹിറാഷ്,കെ.അഷ്‌റഫ്, എ.കെ.ഷെരീഫ് എന്നിവര്‍ സംസാരിച്ചു.