മരുന്നുകളെ പ്രതിരോധിച്ച് മൃഗങ്ങളുടെ ദേഹത്ത് കൂട്ടത്തോടെ പെരുകുന്ന പരാദങ്ങള്‍ കന്നുകാലികളില്‍ പല മാരകരോഗങ്ങള്‍ക്കും കാരണമാകുന്നു. ചെള്ള് , ഉണ്ണി  മുതലായ പരാദങ്ങളുടെ  ആക്രമണത്താല്‍ ബബീസിയ, തൈലേറിയ തുടങ്ങിയ മാരകരോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യതയുണ്ട്. 

പുറമെ മരുന്ന് പുരട്ടുമ്പോള്‍ പാലില്‍ മരുന്നിന്റെ അംശം കലര്‍ന്ന് ഉപയോഗശൂന്യമാകുകയും ചെയ്യും. അസുഖം മൂലം ഉത്പാദനശേഷിയും പ്രത്യത്പാദനശേഷിയും കുറയാന്‍ കാരണമാകും.

പരാദ ബാധയ്ക്ക് ഫലപ്രദമായി കാണുന്ന നാടന്‍ ഔഷധക്കൂട്ടുകളാണ് ഇവിടെ പറയുന്നത്. ഇത് രണ്ടു ഘട്ടമായ് ചെയ്യണം

ഘട്ടം-1   മേല്‍ക്കൂര-ഓട് ,ഓല എന്നിവയാണെങ്കില്‍ അത് അഴിച്ച് വെയില്‍ കായണം.മേല്‍ക്കൂര  കരിഓയില്‍ കൊണ്ട് പൂശുക. തറ, പുല്‍ക്കൂട് എന്നിവ നീറ്റുകക്ക എന്നിവ വിതറുക. ഭിത്തിയില്‍ ചുണ്ണാമ്പ്, മഞ്ഞള്‍, വയമ്പ് എന്നിവ ചേര്‍ത്ത് പൂശുക. (ഒരു ലിറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം ചുണ്ണാമ്പ്, 50 ഗ്രാം മഞ്ഞള്‍, 5 ഗ്രാം വയമ്പ്)

ഘട്ടം-2  തുളസി ഇല രണ്ട് പിടി,വേപ്പില, അരിപ്പൂ ഇല എന്നിവ 4 പിടി വീതം ,കറ്റാര്‍വാഴ 250 ഗ്രാം ,മഞ്ഞള്‍പ്പൊടി 50 ഗ്രാം , വെളുത്തുള്ളി 10 എണ്ണം എന്നിവ വീതം നല്ലവണ്ണം അരച്ച് 5 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ദിവസേന ദേഹത്ത് പുരട്ടുക.  ഇപ്രകാരം ഒരാഴ്ച കൊണ്ട് ചെള്ള്/ ഉണ്ണി എന്നിവയുടെ ബാധ കാലികളില്‍ നിന്ന് അകറ്റി നിര്‍ത്താവുന്നതാണ്. 

(കടപ്പാട്: ഡോ. എം. എന്‍ ബാലകൃഷ്ണന്‍ നായര്‍. 
TDU, FRLHT Bangalore)

(കോട്ടക്കല്‍ സീനിയര്‍ വെറ്റിനറി സര്‍ജനാണ് ലേഖകന്‍. ഫോണ്‍- 9447675405)