ണ്ടാല്‍ തെച്ചിക്കുല വള്ളിയില്‍ പടര്‍ന്ന് താഴേക്ക് തൂങ്ങിനില്‍ക്കുന്നതുപോലെയുള്ള, ഒറ്റനോട്ടത്തില്‍ നിറംകൊണ്ടും മിനുപ്പുകൊണ്ടും പ്ലാസ്റ്റിക് പൂക്കളെന്നു തോന്നിക്കുന്ന ചില വള്ളിച്ചെടികളുണ്ട്‌. മ്യാന്‍മാര്‍, സിക്കിം, തായ്ലാന്‍ഡ്, വടക്കുകിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിറച്ചും ഉണ്ടാകുന്ന ഇത്തരം ചെടികള്‍ മഴക്കാലത്തിനും ശേഷം നമ്മുടെ നാട്ടിലും പുഷ്പിക്കും. 

നമ്മുടെ തോട്ടങ്ങളില്‍ ഒട്ടേറെ വള്ളിച്ചെടിയിനങ്ങളില്‍ പൂത്തുനില്‍ക്കാറുണ്ട്. അവയില്‍ പലതും നല്ല പൂക്കളുണ്ടാകുന്നതാണെങ്കിലും തോട്ടങ്ങളില്‍ പിടിച്ചുകിട്ടാനാണ് പാട്. ചിലതിന്റെ തൈകള്‍ നഴ്‌സറികളില്‍ വാങ്ങാന്‍ കിട്ടും. ചിലവയുടെ കിഴങ്ങാണ്  നടീല്‍വസ്തുവായി ഉപയോഗിക്കാറ്. എന്നാല്‍, വള്ളിയും ഇലയും മുറിച്ചുനട്ട് മനോഹരമായ പൂക്കളുണ്ടാക്കുന്ന വള്ളികള്‍ നമ്മുടെ പൂന്തോട്ടങ്ങളിലും അതിഥിയായി എത്താന്‍ തുടങ്ങിയിരിക്കുന്നു. പാതി തണലത്തും നന്നായി പുഷ്പിക്കുന്ന വാക്സ് പ്ലാന്റുകളാണ് പൂന്തോട്ടങ്ങളിലെ പുത്തന്‍ താരങ്ങള്‍. വള്ളികളില്‍ നിറച്ചും മനോഹരമായ നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ബോളു പോലെയാണ് ചെടികളുടെ കുലകള്‍. ഇലകള്‍ തടിച്ചതും ധാരാളം വെള്ളം ശേഖരിച്ചുവെക്കുന്നതുമായിരിക്കും. രാത്രികാലങ്ങളിലാണ് ഇവയുടെ പൂക്കള്‍ വിടരുന്നത്. ചിലയിനം പൂക്കള്‍ക്കു മാത്രം നേര്‍ത്ത സുഗന്ധമുണ്ടാകും. ചുവപ്പും വെളുപ്പും പര്‍പ്പിളും വെള്ളയും മഞ്ഞയും റോസുമെല്ലാം നിറഞ്ഞതായിരിക്കും പൂങ്കുലകള്‍ പല തരത്തിലും കാണപ്പെടുന്ന ഇവയില്‍ പ്രധാനപ്പെട്ടത് ഹോയ, കര്‍ എന്നയിനങ്ങളാണ്. 

wax flowers

നട്ടുവളര്‍ത്താം

മെഴുകുചെടികളുടെ വംശവര്‍ധന നടത്തുന്നത് തണ്ടുകളും ഇലകളും മുറിച്ചുനട്ടാണ്. ഇലകള്‍ അലങ്കാരച്ചെടിയായി ഉപയോഗിക്കുന്ന ഹാര്‍ട്ട്ലീഫ് ഹോയയുടെ ഇലയാണ് നട്ടുപിടിപ്പിക്കാറ്. മറ്റിനങ്ങളുടെ തണ്ടുകള്‍ മുറിച്ച് നട്ട് വേരുപിടിപ്പിച്ചാണ് നടീല്‍ വസ്തുക്കളാക്കാറ്. അടുത്തടുത്ത് രണ്ടുമുട്ടുകളുള്ള ഇലയോടുകൂടിയഭാഗമാണ് നടീല്‍വസ്തു. മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോറ് അല്ലെങ്കില്‍ മണല്‍ ചാണകപ്പൊടി എന്നിവയുടെ മിശ്രിതവും അല്പം ചുവന്ന മണ്ണും മിശ്രിതമാക്കി പോളിത്തീന്‍ കവറില്‍ നിറച്ച് നടാം. നടുന്നതിന് മുമ്പ് മുറിച്ചെടുത്തഭാഗത്തെ കറ ഉണങ്ങണം. നടുന്നതിന് മുമ്പ് എതെങ്കിലും റൂട്ടിങ്് ഹോര്‍മോണില്‍ മുക്കിയെടുക്കണം. കവറില്‍ നേരിയ ഈര്‍പ്പം നിലനിര്‍ത്തണം. കമ്പിന്റെ മുട്ടില്‍ നിന്ന് തളിര്‍പ്പ് വരാന്‍ തുടങ്ങിയാല്‍ വേരുപാടിച്ചെന്ന് മനസ്സിലാക്കാം. തളിര്‍പ്പ ആദ്യം ഒന്നുരണ്ടടി നീളത്തില്‍ വള്ളിപോലെ നീണ്ടു വന്നതിന് ശേഷമാണ് ഇലകള്‍ ഉണ്ടാവുക. പിന്നീട് രണ്ടാഴ്ച കഴിഞ്ഞാല്‍ വേരുപിടിച്ച തണ്ട് ചട്ടിയിലേക്ക് മാറ്റിനട്ട് വളര്‍ത്താം. wax flowers

ഹോയ- മെഴുകുപൂക്കളിലെ താരം

സ്വാഭാവികമായി വളര്‍ന്ന് ധാരാളം ശാഖകള്‍ ഉണ്ടാകുന്ന ഒരു വാക്സ് ഇനം ചെടിയാണ് ഹോയ. തണ്ടുകളുടെ  മുട്ടില്‍നിന്ന് വളര്‍ന്നുവരുന്ന വെള്ളനിറത്തിലുള്ള വേരുകളാണ് താങ്ങായി മാറുക. ഹാര്‍ട്ട്ലീഫിങ്് ഹോയയുടെ ഒരു വര്‍ഷമെങ്കിലും പ്രായമായ ഇലകളാണ് നട്ടുവളര്‍ത്തുക.  കര്‍ പൂക്കളില്‍ നല്ല നക്ഷത്രാങ്കിതമായ പൂക്കള്‍ ബോളുപോലെ തൂങ്ങിക്കിടക്കും വെള്ളയുടെ മുകളില്‍ ചുവന്നനക്ഷത്രവും അതിനു നടുവില്‍ സ്വര്‍ണനിറത്തിലുള്ളപൊട്ടും കാണാം. ഹോയ ച്ചെടിയുടെ പൂക്കള്‍ മഞ്ഞയും വെള്ളയും ചുവപ്പും കലര്‍ന്നതരത്തില്‍ ഉരുണ്ടപൂക്കളാണ് ഉണ്ടാവുക.

poster

ഹാര്‍ട്ട് ലീഫ് ഹോയകള്‍

വാലന്റൈന്‍ ദിനത്തില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന ഹൃദയത്തിന്റെ ആകൃതിയുള്ള വാടാത്ത ഇലകളാണിവ. മഞ്ഞനിറം കയറാത്ത ഹാര്‍ട്ട് ആകൃതിയുള്ള ഇലകള്‍ വേരുപിടിപ്പിച്ചാണ് ഇതിന് ഉപയോഗിക്കുന്നത്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മൂപ്പുള്ള ചെടിയിലെ ഇലകള്‍ അടര്‍ത്തി കറ കളഞ്ഞതിനുശേഷം പോട്ടിങ് മിശ്രിതം നിറച്ച വെള്ളം ഒഴിഞ്ഞുപോകാന്‍ സുഷിരങ്ങളുള്ള കപ്പിലോ ഗ്ലാസിലോ നട്ട് വേരു പിടിപ്പിച്ചെടുക്കാം അതില്‍ സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ആലേഖനം ചെയ്യാം. ചെറുതായി നന നല്‍കി പരിചരിച്ചാല്‍ വര്‍ഷങ്ങളോളം ഇത് ജീവസുറ്റു നില്‍ക്കും. മാത്രമല്ല അതിന്റെ ചുവട്ടില്‍നിന്ന് പുതിയതൈകളും മുളച്ചുവരും.നമ്മുടെ പൂന്തോട്ടം മെഴുകുപൂക്കളെക്കൊണ്ട് വര്‍ണാഭമാക്കാം.