പൂക്കുന്ന ചെടികളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ അടങ്ങുന്ന വലിയ ഒരു സസ്യകുടുംബമാണ് ഓര്‍ക്കിഡുകള്‍. അവരില്‍ ഭക്ഷ്യയോഗ്യമായ ഒരാളുണ്ട്. ഒരു കാലത്ത് നമ്മളെ മോഹിപ്പിച്ച്, പിന്നീട് കരയിപ്പിച്ച് കടന്നുപോയ വാനില. ഒരു പക്ഷേ ലോകത്തിലെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ ഔദ്യോഗിക പുഷ്പവും ഓര്‍ക്കിഡുകള്‍ തന്നെ. സിങ്കപ്പൂരിന് വാന്‍ഡ. വെനസ്വേലയ്ക്ക്‌ കാറ്റ്‌ലിയ.

Dancing girl
Oncidium

കൊളംബിയ, കോസ്റ്ററിക്ക, ഹോണ്ടുറാസ്, ഗ്വാട്ടിമാല, പനാമ എന്നിവിടങ്ങളിലൊക്കെ ഓര്‍ക്കിഡിനെ സ്‌നേഹിക്കുന്നവരുണ്ട്‌. പ്രകൃതിയിലെ പല ജീവജാലങ്ങളോടും സാദ്യശ്യം കാണിക്കുന്നവയാണ് ഓര്‍ക്കിഡ് പൂക്കള്‍. ദീര്‍ഘകാലം വാടാതെ നില്‍ക്കുന്നുവെന്നതും അപൂര്‍വ ചാരുതയുള്ള പൂക്കളും ഓര്‍ക്കിഡിനെ പൂക്കളുടെ റാണിയാക്കുന്നു.

മണ്ണില്‍ വളരുന്ന ഗ്രൗണ്ട് ഓര്‍ക്കിഡുകള്‍, മരങ്ങളില്‍ പറ്റിപ്പിടിച്ചു വളരുന്ന എപ്പിഫൈറ്റിക് ഓര്‍ക്കിഡുകള്‍ എന്ന് പൊതുവെ രണ്ടായി തിരിക്കാം. 

ഓര്‍ക്കിഡുകളെ കുത്തനെ വളര്‍ന്നു പോകുന്ന മോണോപോഡിയല്‍സ്, ചിനപ്പു പൊട്ടി വശങ്ങളിലേക്ക് വളരുന്ന സിമ്പോഡിയല്‍സ് എന്നിങ്ങനെയും വര്‍ഗീകരിക്കാം.

holy cross orchid
Holy cross orchid

വിശുദ്ധ കുരിശിനെ ഓര്‍മ്മിപ്പിക്കുന്ന എപ്പിഡെന്‍ഡ്രം, നൃത്തക്കാരിയെപ്പോലുള്ള ഒന്‍സീഡിയം, ചിലന്തികളെപ്പോലെയുള്ള അരാക്‌നിസ്, കുരങ്ങുമുഖമുള്ള ഡ്രാക്കുള സിമിയ, പ്രാവിനെപ്പോലെ തോന്നിപ്പിക്കുന്ന പെരിസ്റ്റേറിയ അലേറ, വെള്ള ശിരോവസ്ത്രമണിഞ്ഞ കന്യാസ്ത്രീയെപ്പോലെയുള്ള നണ്‍ ഓര്‍ക്കിഡ്, നിശാശലഭങ്ങലെന്ന് തോന്നിപ്പിക്കുന്ന ഫാലനോപ്‌സിസ് എന്നിവ പുഷ്പ പ്രേമികളെ എന്നും കൊതിപ്പിക്കുന്നവയാണ്. 

ഇതില്‍ മങ്കി ഓര്‍ക്കിഡ് എന്നറിയപ്പെടുന്ന ഡ്രാക്കുള സിമിയ എന്നയിനം സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്ത് വളരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കുരങ്ങിന്റെ മുഖത്തോട് അത്ഭുതപ്പെടുത്തുന്ന സാദൃശ്യമാണിതിന്. മൂത്തു പഴുത്ത ഓറഞ്ചിന്റെ സുഗന്ധവുമുണ്ടിവയ്ക്ക്. 

Flying deck
Flying duck orchid

ഹിമാലയത്തില്‍ വളരുന്ന അപൂര്‍വ ഓര്‍ക്കിഡ് എന്നൊക്കെയായിരുന്ന വിശേഷണം. എന്നാല്‍ ഇക്വഡോര്‍, പെറു,എന്നീ രാജ്യങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തിലുള്ള മലനിരകളിലാണ് വളരുന്നത്. അതിനാല്‍ ഇവിടെ കൊണ്ടുവന്ന് വളര്‍ത്താമെന്ന് ആരും മോഹിക്കണ്ട.

content highlights: Orchids, Monopodials,  Aracnis , Dancing-lady orchid,Dracula simia