gingerകേരളത്തിലെ ഇഞ്ചിക്കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് നല്ല ഇഞ്ചിവിത്തിന്റെ ലഭ്യതക്കുറവ്. ഇതിന് പരിഹാരമായി മികച്ച ഇഞ്ചിത്തൈകള്‍ പ്രോട്രേയില്‍ വളര്‍ത്തി നേരിട്ട് തവാരണകളില്‍ കൃഷിചെയ്യുകയാണ് കോട്ടയത്തെ ബാബു ചെറിയാന്‍ എന്ന കര്‍ഷകന്‍.

ഇദ്ദേഹത്തിന്റെ തോട്ടത്തിലെ ഉത്പാദനക്ഷമതയേറിയ ഇന്‍ഡൊനീഷ്യന്‍ 'റെഡ് ജിഞ്ചര്‍' തൈകള്‍ പ്രോട്രേ രീതിയില്‍ വളര്‍ത്താന്‍ കൂടുതല്‍ അനുയോജ്യമാണ്. അഞ്ചുഗ്രാമോളമുള്ള ചെറുകഷ്ണങ്ങളായി മുറിച്ച ഇഞ്ചി ചാണകപ്പൊടിയും മണ്ണും ചേര്‍ത്ത് തയ്യാറാക്കിയ പ്രോട്രേകളില്‍ നട്ട് ചെറുതായി നനച്ചാല്‍ പെട്ടെന്നുതന്നെ മുളച്ച് വളരും.നാലിലപ്പരുവമായ തൈകള്‍ തവാരണകളില്‍ നേരിട്ട് നടാം. 'റെഡ് ജിഞ്ചര്‍' തൈകള്‍ മികച്ച വിളവുനല്‍കും.

ഒട്ടേറെ കര്‍ഷകര്‍ നടീല്‍ വസ്തുക്കള്‍ അന്വേഷിക്കുന്നതിനാല്‍ പ്രോട്രേതൈകളില്‍നിന്ന് ടിഷ്യുകള്‍ച്ചര്‍ തൈകളും ബാബു ചെറിയാന്‍ തയ്യാറാക്കിവരുന്നുണ്ട്. ഫോണ്‍: 9447095452.