onionള്ളിയുടെയും വെളുത്തുള്ളിയുടെയും പുറംതൊലിയും വേര്‍പ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം. ഇവ ഒരു പാത്രത്തില്‍ ഇട്ടുവെച്ച് നിറയുമ്പോള്‍ വെള്ളം നിറയ്ക്കുക. ഒരാഴ്ച കുതിര്‍ത്തശേഷം അരിച്ച് ലായനി വേര്‍തിരിക്കണം. 

ഇത് സ്‌പ്രേയറില്‍ നിറച്ച് പച്ചക്കറികളിലും മറ്റും തളിക്കാവുന്നതാണ്. ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും.