ടെറസില്‍.... ഒരുപാട് നാളുകളായി തക്കാളി നടുന്നു.. അതൊക്കെ നട്ടുവെങ്കിലും അതിലെ വിളവ് അത്ര നന്നായില്ല. പക്ഷെ, ഒരു പാവം നാല്‍ക്കാലി തന്ന ചാണകം ചെടികളുടെ ചുവട്ടിലിട്ടു. അതില്‍ നിന്നും കിളിര്‍ത്തുവന്ന തക്കാളിത്തൈകള്‍ ഞാന്‍ പല സ്ഥലത്തായി നട്ടു.

അവര്‍ക്ക് ചാണകവും, കടലപിണ്ണാക്കും,വേപ്പിന്‍പിണ്ണാക്കും,പച്ചിലകള്‍ അഴുകിയതും ചേര്‍ത്ത് നല്ലഭക്ഷണം കൊടുത്തു. ഇലകളില്‍ ഒരല്‍പം ചുണ്ണാമ്പ്, ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ആഴ്ചയില്‍ ഒരിക്കല്‍ വീതം തളിച്ചുകൊടുത്തു. 

ഇലകളില്‍ വരുന്ന വെള്ളീച്ചയും, മീലിമൂട്ടയും , ചിത്രകീടവും ഒന്നും പിന്നീട് ഈ വഴിവന്നിട്ടില്ല. ഇപ്പോള്‍ ആവശ്യംപോലെ തക്കാളി.. പച്ചയ്ക്കും, പഴുത്തും കിട്ടുന്നു.