കേരളത്തില്‍ ചൂടുകൂടിവരികയാണ്. 95 ശതമാനം സങ്കരയിനം പശുക്കളുള്ള കേരളത്തില്‍ അന്തരീക്ഷോഷ്മാവില്‍ ശരാശരിയില്‍നിന്നും രണ്ടു ഡിഗ്രി സെല്‍ഷ്യസിലുള്ള വര്‍ധന 10 ശതമാനം പാലുത്പാദനം കുറയ്ക്കാനിടയാക്കും.

വേനല്‍ക്കാല പരിചരണം:

1) പശുക്കളെ ചൂടുകൂടിയ പകല്‍സമയങ്ങളില്‍ രാവിലെ 11 മുതല്‍ മൂന്നുവരെപുറത്തേക്ക് മേയാന്‍ വിടരുത്. തീറ്റ അല്പം വെള്ളത്തില്‍ക്കുഴച്ച് വെള്ളം പ്രത്യേകമായി നല്‍കണം.
2) അന്തരീക്ഷോഷ്മാവ് കൂടിയ സമയങ്ങളില്‍ കൂടുതല്‍ തീറ്റ നല്‍കരുത്. അന്തരീക്ഷോഷ്മാവ്  കുറഞ്ഞ സമയങ്ങളില്‍ കാലത്തും വൈകീട്ടും നല്‍കണം. 3)  രണ്ടുമണിക്കൂര്‍ ഇടവിട്ട് യഥേഷ്ടം ശുദ്ധമായ വെള്ളം നല്‍കണം. 
രാത്രികാലങ്ങളില്‍ കര്‍ഷകര്‍ ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ് യഥേഷ്ടം ശുദ്ധജലം നല്‍കണം.
4) വേനലില്‍ പച്ചപ്പുല്ലിന്റെ ക്ഷാമം ജീവകം എയുടെ ന്യൂനതയ്ക്കിടവരുത്തുന്നതിനാല്‍ മീനെണ്ണ ഓരോ ഔണ്‍സുവീതം ആഴ്ചയില്‍ മൂന്നുദിവസം നല്‍കണം. 5) വിറ്റാമിന്‍ ധാതുലവണമിശ്രിതം പതിവായി 6070 ഗ്രാമെങ്കിലും ദിവസേന നല്‍കണം.
6) ചൂടുകൂടിയ പകല്‍സമയങ്ങളില്‍ അവയെ മരത്തണലില്‍ കെട്ടിയിടാം. ദിവസേന 45 തവണ ദേഹത്ത് തണുത്ത വെള്ളം തളിക്കണം. 
7) കോണ്‍ക്രീറ്റ് നിലത്ത് പശുക്കള്‍ കിടക്കുമ്പോള്‍ അവയുടെ അകിടിലും മുലക്കാമ്പിലും കൂടുതല്‍ ചൂടേല്‍ക്കുന്നത് പാലുത്പാദനം കുറയ്ക്കും. തൊഴുത്തിന്റെ നിലത്ത് റബ്ബര്‍ മാറ്റിടുന്നത് നല്ലതാണ്. 
8) കോണ്‍ക്രീറ്റ്, ആസ്ബസ്റ്റോസ് മേല്‍ക്കൂരയുള്ള തൊഴുത്തില്‍നിന്നും പശുക്കളെ യഥേഷ്ടം  വായുസഞ്ചാരമുള്ള താത്കാലിക തൊഴുത്തില്‍ പകല്‍സമയങ്ങളില്‍ പാര്‍പ്പിക്കണം. മേല്‍ക്കൂരയില്‍ ഓല, വൈക്കോല്‍ എന്നിവ വിതറി വെള്ളം തളിക്കുന്നതും കാറ്റിനഭിമുഖമായി നനഞ്ഞ ചാക്ക് തൂക്കിയിടുന്നതും നല്ലതാണ്.
9. ഫാമുകളില്‍ തൊഴുത്തിനുള്ളില്‍ അന്തരീക്ഷോഷ്മാവ് കുറയ്ക്കാന്‍ എക്‌സോസ്റ്റ് ഫാനുകളും മിസ്റ്റ് സംവിധാനവും ഏര്‍പ്പെടുത്താം.