പ്രവാസിയുടെ കുടുംബത്തിന് 'നവോദയ' സഹായധനം കൈമാറി
Posted on: 09 Sep 2010
അല്‍ഹസ്സ: സൗദി അറേബ്യയിലെ അല്‍ഹസ്സയില്‍ ഹൃദയസ്തംഭനം മൂലം മരിച്ച പ്രവാസിയുടെ കുടുംബത്തിന് നവോദയ സാംസ്‌കാരിക വേദിയുടെ സഹായധനം നാട്ടില്‍ കൈമാറി. ഇക്കഴിഞ്ഞ ജൂണ്‍ 25-ന് അല്‍ഹസ്സയിലെ ജബല്‍ഖാരയ്ക്കടുത്ത് കൊളാബിയയില്‍ കോഴിക്കോട് നെല്ലിക്കോടിനടുത്ത്, തായത്ത് തറമ്മല്‍ വീട്ടില്‍ അലിമുഹമ്മദ് താമസസ്ഥലത്ത് മരിച്ചിരുന്നു.നവോദയ അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസിയുടെ കുടുംബത്തിന് സംഘടന ഏര്‍പ്പെടുത്തിയിട്ടുള്ള സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമാണ് സാമ്പത്തികസഹായം നല്കിയത്.
അലിമുഹമ്മദിന്റെ ഭാര്യ സീനത്ത് ഫണ്ട് ഏറ്റുവാങ്ങി. മക്കളായ ജംഷീനയും ഷംനയും മറ്റ് ബന്ധുക്കളും സംബന്ധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുല്‍ലത്തീഫ് തുക കൈമാറി. കാനങ്ങോട്ട് ഹരിദാസ്, വി.എം. മുഹമ്മദ്, സുരേഷ്, എം.എ. റഷീദ്, ഉസൈന്‍ പി.കെ., നവോദയ കേന്ദ്ര കമ്മിറ്റി അംഗം വണ്ടൂരുണ്ണി, സി.പി.എം. മായനാട് ബ്രാഞ്ച് സെക്രട്ടറി അബൂബക്കര്‍ എന്നിവര്‍ അലിമുഹമ്മദിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
(100%) (1 Vote)
Explore Mathrubhumi
Other News in this Section





