ഡാലസില്‍ ക്‌നാനായ അസോസിയേഷന്‍ ഓണാഘോഷം
Posted on: 08 Sep 2010
ഡാലസ്: ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം ക്‌നാനായ തൊമ്മന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഉദ്ഘാടനം ഫാ.ജോസഫ് ശൗര്യാമാക്കില്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സാബു തടത്തില്‍ സ്വാഗതമാശംസിച്ചു. സീന മണ്ണില്‍ ഫില്‍മോന്‍ ചിറയില്‍, എബ്രഹാം മാക്കീല്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ മത്സര വിജയികളെ സെക്രട്ടറി ബിജു മച്ചാനിക്കല്‍ അനുമോദിച്ചു. തമ്പി പച്ചിക്കര മോഡറേറ്ററായി.
വാര്‍ത്ത അയച്ചത്: ബിനോയി സെബാസ്റ്റ്യന്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section





